പാണത്തൂര്‍: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഈ മാസം 27,28,29 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ പ്രചരണാര്‍ത്ഥം എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന യുവസ്പന്ദനം യാത്രക്ക് പാണത്തൂര്‍ മഖാം സിയാറത്തോടെ തുടക്കമായി.
മഖാം സിയാറത്തിന് സോണ്‍ വൈസ് പ്രസിഡണ്ട് റാഷിദ് ഹിമമി നേതൃത്വം നല്‍കി. ജാഥാ നായകന്‍ ശിഹാബുദ്ദീന്‍ അഹ്‌സനിക്ക് പതാക കൈമാറി. എസ് എം എ കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് മടിക്കൈ അബ്ദുല്ല ഹാജി പ്രചരണ സന്ദേശ യാത്ര ഉല്‍ഘാടനം ചെയ്തു. പാണത്തൂര്‍, പരപ്പ സര്‍ക്കിളുകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്ന് മടിക്കൈ കയ്യുള്ള കൊച്ചിയില്‍ സമാപിക്കും.
നാളെ രാവിലെ പാറപ്പള്ളി മഖാം സിയാറത്തോടെ ആരംഭിച്ചു കാഞ്ഞങ്ങാട്, അലാമിപ്പള്ളി, നീലേശ്വരം, അജാനൂര്‍ സര്‍ക്കിളുകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചിത്താരിയില്‍ സമാപിക്കും. റാശിദ് ഹിമമി ബങ്കളം, ഉമ്മര്‍ സഖാഫി പാണത്തൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി.
സോണ്‍ നേതാക്കളായ സുബൈര്‍ പടന്നക്കാട്, മഹമൂദ് അംജദി, അബ്ദുല്ല മുസ്ലിയാര്‍ ക്ലായിക്കോട്, നൗഷാദ് ചുള്ളിക്കര, അബ്ദുസ്സലാം ആനപ്പാറ, ശുഐബ് സഖാഫി, ഫിറോസ് കൊട്ടിലങ്ങാട്, ഹനീഫ പരിയാരം, ഹനീഫ മുനാദി, ഷൗക്കത്ത് പള്ളിക്കാല്‍, ഇബ്രാഹിം മുസ്ലിയാര്‍ അയ്യങ്കാവ്, ഫൈസല്‍ മണിക്കോത്ത്, യഅഖൂബ് ചെമ്പേരി, മജീദ് അയ്യങ്കേരി, തുടങ്ങിയവര്‍ സംബന്ധിച്ചു.