കരിച്ചേരി : കരിച്ചേരി പയറ്റിയാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി കൊടുക്കലും കളിയാട്ടവും 24നും 25നും നടക്കും. 24ന് രാത്രി 8.30ന് പുത്തരികൊടുക്കല്‍. 9.45ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റവും 11ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ മോന്തിക്കോലവും.
25ന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തിതെയ്യവും 11 ന് പടിഞ്ഞാറ്റ ചാമുണ്ഡിതെയ്യവും 2ന് ഗുളികന്‍തെയ്യവും അരങ്ങിലെത്തും. 3ന് വിളക്കുരിയോടെ സമാപനം. തുലാഭാര സമര്‍പ്പണത്തിന് മുന്‍കൂട്ടി പേര്‍ നല്‍കണം.ഫോണ്‍ : 9037100909