പള്ളിക്കര:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വിപണന മേള- ആഗ്രോ കാര്‍ണിവല്‍- 2024 ഡിസംബര്‍ 22 മുതല്‍ 31 വരെ ബേക്കല്‍ പള്ളിക്കരയില്‍ നടക്കും.പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന് സമീപമുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഓഫീസ് ഉദ്ഘാടനം ചെയ്തു.
22ന് വൈകിട്ട് പൂച്ചക്കാട് നിന്നും പള്ളിക്കര അഗ്രോ കാര്‍ണിവല്‍ നഗറിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 23ന് സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അഗ്രോ കാര്‍ണിവലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ലോഗോ സമ്മാനദാനം നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ഷക്കീല ബഷീര്‍, പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രവിവര്‍മ്മന്‍, ബാങ്ക് സെക്രട്ടറി കെ. പുഷ്പരാക്ഷന്‍,സി.ഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതിഎന്നിവര്‍ സംബന്ധിച്ചു.