കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എന്‍ സരിത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.