രാജപുരം: കപ്പല്‍ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് തലശ്ശേരി ആര്‍ച്ച് വിഷപ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ച് കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചു. കള്ളാര്‍ ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ജോര്‍ജ് പഴേപ്പറമ്പിലും കൂട്ടത്തില്‍ ഉണ്ടായിരുന്നു. റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ കുഞ്ചരക്കാട്ട് കെ.എം ആന്റണിയുടെയും ബിനയുടെയും മകന്‍ ആല്‍ബര്‍ട്ട് ആന്റണിയെ സെപ്റ്റംബര്‍ 4 നാണ് സിനര്‍ ജി മാരിടൈം കമ്പനിയുടെ ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നു കാണാതായത്.