അജാനൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവ കലാ മത്സരങ്ങള്‍ സമാപിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി മടിയന്‍ ജവാന്‍ ക്ലബ്ബ് ആദിത്യമരുളിയ അജാനൂര്‍ ഗ്രാമപഞ്ചായത്ത് കേരളളോല്‍സവ കലാ മത്സരങ്ങള്‍ക്ക് സമാപനമായി. സമാപന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ. മീന,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍,എം. ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍, അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന, വി. വി. തുളസി,എക്കാല്‍ കുഞ്ഞിരാമന്‍, സി.വി. തമ്പാന്‍, വി. കമ്മാരന്‍, ബി. ഗംഗാധരന്‍, ഏ. വി. പവിത്രന്‍,വി. രാജന്‍ പാലക്കിഎന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. കലാ മത്സരങ്ങളില്‍ 152പോയിന്റ് നേടി വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി ഒന്നാം സ്ഥാനവും 58 പോയിന്റ് നേടി ചങ്ങമ്പുഴ കലാ കായിക വേദി രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *