കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പാലക്കുന്നില്‍ 22,23ന് സംഘാടക സമിതിയായി

പാലക്കുന്ന് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 22, 23 തീയതികളില്‍ പാലക്കുന്നില്‍ നടക്കും.പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളും , പാലക്കുന്ന് അംബിക
ഓഡിറ്റോറിയവുമായിരിക്കും വേദികള്‍.
പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. കെ. വിജയന്‍, കെ. സീത, ജില്ലാ പഞ്ചായത്ത് അംഗം ഗീതാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍,
വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, മധു മുതിയക്കാല്‍, പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍, പി. വി. ഭാസ്‌കരന്‍, പാലക്കുന്നില്‍ കുട്ടി, ടി. വി. രാജേന്ദ്രന്‍, ഹസ്സന്‍ പള്ളിക്കാപ്പില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനൂജ, അംബിക എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ :
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി (ചെയ.), ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. കെ. വിജയന്‍ (കണ്‍.), ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി. രാജേന്ദ്രന്‍ (വര്‍ക്കിങ് ചെയ.).

Leave a Reply

Your email address will not be published. Required fields are marked *