നമ്മുടെ കാസര്‍കോട് പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കാസര്‍കോട് ജില്ലയെ കുറിച്ചുള്ള കളക്ടറുടെ വീക്ഷണം, വിദ്യാര്‍ത്ഥികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗമനത്തിനായി എന്തൊക്കെ കാര്യങ്ങളാണ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യമേഖയിലെ പ്രവര്‍ത്തനങ്ങള്‍, ആശുപത്രി സൗകര്യം, ജില്ലയിലെ ടൂറിസം മേഖലയുടെ പുരോഗതിയും പദ്ധതികളും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
നീറ്റ് പോലുള്ള പരീക്ഷകള്‍ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറക്കങ്ങള്‍ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അവശ്യമാണെന്നും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ രൂപീകരിക്കണമെന്നും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ മുന്‍ കരുതലുകള്‍ ആവശ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് മുഖാമുഖത്തിന്റെ എട്ടാമത്തെ പരിപാടിയാണ് ഇന്ന് നടന്നത്.