കാഞ്ഞങ്ങാട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജീവനക്കാരുടെ ജിപിഎഫ് ഉള്‍പ്പെടെയുള്ള സാമ്പത്തിക അനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജലഭവനു മുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹ സമരം നടത്തിയത്. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആര്‍. കെ.സുധീഷ് അധ്യക്ഷത വഹിച്ചു യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ. സുധാകരന്‍ വിശദീകരണം നടത്തി. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. വിനോദ്, പ്രസിഡന്റ് ഗോവിന്ദരാജ്.എസ്, അക്വ ജില്ലാ പ്രസിഡന്റ് സുബിന്‍ പി.എസ് , യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. ജയപാല്‍, പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി. വി. പ്രിയേഷ്,പവിത്ര മോഹനന്‍ വി. വി തുടങ്ങിയവര്‍ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി ജയന്‍. എം സ്വാഗതവും ബാബുരാജന്‍ വി. എം. നന്ദിയും പറഞ്ഞു.