ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ ഉപഹാരങ്ങള്‍ നല്‍കി. കണ്ണൂര്‍ കയാക്കത്തോണ്‍ 2024′ ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ ജേതാവായ രജീഷ് കുളങ്ങര, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഹ്രസ്വചിത്രം വധുവരിക്കപ്ലാവ് മുംബൈ ഇന്ത്യന്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫുട് വേര്‍ എന്നിവ സംവിധാനം ചെയ്ത ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ എം. മധുസൂദനന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി ദില്‍ന, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാരായ ടി.കെ കൃഷ്ണന്‍, കെ.പ്രസീത, എം.ജിഷ, സുനോജ് മാത്യു, ആര്‍. മനോജ്, സി.എച്ച് മാലതി, നവ്യ,വീഡിയോ സ്ട്രിങ്ങര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.