കണ്ണൂര്‍: അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. ഇമ്മാനുവല്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിക്കുകയും സമീപത്തുള്ള കുളത്തിലേക്ക് മറിയുകയുമായിരുന്നു.
തൃശൂരില്‍ വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറില്‍ കുടുങ്ങിക്കിടന്ന ഇമ്മാനുവലിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.