കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളിലും മറ്റ് രംഗങ്ങളിലും കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. കൂടാതെ ക്ഷേത്ര പ്രസിഡന്റായും പുനപ്രതിഷ്ഠ ചെയര്‍മാനായും പ്രവര്‍ത്തിച്ച പി. കുഞ്ഞാമന്‍ പൊയ്യക്കര, മുന്‍ കൂട്ടായികാരായ അച്യുതന്‍ കൊളവയല്‍, കെ. കുഞ്ഞിക്കണ്ണന്‍ രാജ്യസേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കെ. പി. ധനുഷ് രാജ് എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു.ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് അനുമോദനവും ആദരവും നിര്‍വഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുന്നരുവ ത്ത് അധ്യക്ഷനായി. ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ക്ഷേത്രം ഭരണസമിതിപ്രസിഡണ്ട് ജനാര്‍ദ്ദനന്‍ കുനരുവത്ത് ഷാള്‍ അണിയിക്കുകയും സെക്രട്ടറി ടി. കെ. ദിനേശന്‍ ഉപഹാരം കൈമാറുകയും ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ദാമോദരന്‍ മീത്തല്‍, മാതൃസമിതി സെക്രട്ടറി കാവ്യ വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ഷേത്രം ഭരണസമിതി സെക്രട്ടറി ടി. കെ. ദിനേശന്‍ സ്വാഗതവും ഖജാന്‍ജി രാജേഷ് മീത്തല്‍ നന്ദിയും പറഞ്ഞു