കാഞ്ഞങ്ങാട്: 5 ദിവസങ്ങളിലായി നടന്നുവന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് സമാപനമായി . സമാപന ദിവസത്തില്‍ പൂമാരുതന്‍, ഭഗവതി രക്തചാമുണ്ഡി വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറേ ചാമുണ്ഡി ഗുളികന്‍എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി വൈകുന്നേരം വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രം, നായക്കര വളപ്പ് മല്ലികാര്‍ജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ എഴുന്നള്ളത്തും തുടര്‍ന്ന് തേങ്ങയേറും നടന്നു.വിഷ്ണു മൂര്‍ത്തി തിരുമുടിയ ഴിച്ചതോടുകൂടി ഉത്സവത്തിന് പരിസമാപനമായി .ഉത്സവ ആഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി ആ തുക നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ക്ഷേത്ര തിരുനടയില്‍ വച്ച്സ്ഥാനികരും ഭരണസമിതി ഭാരവാഹികളും ചേര്‍ന്ന് ഉത്തര മലബാര്‍ തീയ്യ സംരക്ഷണ സമിതി പ്രസിഡണ്ട് സി. രാജന്‍പെരിയക്ക് കൈമാറി.ഈ സദുദ്ദേശ ചടങ്ങ് ഇപ്രാവശ്യത്തെ കളിയാട്ട മഹോത്സവ ആഘോഷത്തിന്റെ പൊലിമ വര്‍ദ്ധിപ്പിച്ചു.