കാസര്‍കോട് നിന്നും മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് റോഡ് ഉപയോഗിക്കണം

കാസര്‍കോട് നിന്നും മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് റോഡ് ഉപയോഗിക്കണമെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസി പരിശോധന നടത്തണം. യു.എല്‍.സി.സി.എലിന്റെ സാമൂഹിക പ്രതിബദ്ധ ഫണ്ടില്‍ നിന്നും ദേശീയപാതയില്‍ നിന്നും പൊളിച്ച് മാറ്റിയ ലൈറ്റുകള്‍ പുന:സ്ഥാപിക്കുന്നതിനുള്ള ചെലവുവഹിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിന് നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി. സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്ന് ഉള്ള തുക കഴിച്ച് ബാക്കി പഞ്ചായത്ത് ഫണ്ടില്‍നിന്ന് വഹിക്കുവാനും നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി തേടുന്നതിന് നിര്‍ദ്ദേശിച്ചു. എ.കെ. എം.അഷറഫ് എം.എല്‍.എയാണ് ഈ വിഷയം ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചത്. കാസര്‍കോട് നിന്നും മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് റോഡ് ഉപയോഗിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ആക്ഷേപത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും പരിശോധന നടത്തണമെന്നും കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കി.

ദേശീയപാതയില്‍ ബസ് സ്റ്റോപ്പുകള്‍ അന്തിമമാക്കുന്നതിന് ബസ്സ്റ്റോപ്പുകളുടെ വിശദാംശങ്ങളും താല്‍ക്കാലിക ലൊക്കേഷനുകളും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ തയ്യാറാക്കി പരിശോധന പൂര്‍ത്തീകരിച്ച് ആര്‍ടിഒ, സബ് കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നിയോജകമണ്ഡലം തലത്തില്‍ എം.എല്‍.എമാര്‍ക്ക് കൈമാറി ജനപ്രതിനിധികള്‍ പരിശോധിച്ചു അന്തിമ തീരുമാനം എടുക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഷേണി-പെര്‍ദണ റോഡ്, എള്ളുകുമാരി- ഷേണി റോഡ്, ബോല്‍ക്കട്ട-ചിപ്പാര്‍ റോഡ് എന്നീ പ്രവൃത്തികള്‍ ആരംഭിച്ച് പ്രവൃത്തി വേഗത്തിലാക്കാന്‍ എല്‍.ഐ.ഡി ആന്റ് ഇ.ഡ്ബ്ല്യു എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഞ്ചേശ്വരം മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം 16.37 ലക്ഷം രൂപയും 2022-23 വര്‍ഷം 40.06 ലക്ഷം രൂപയും 2021-22 വര്‍ഷം 35.13 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കോയിപ്പാടി പെര്‍വാര്‍ഡ് കടപ്പുറത്ത് ആരോഗ്യ കേന്ദ്രം കെട്ടിടം പൂര്‍ണ്ണമായും സജ്ജമാക്കണമെന്നും എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *