ബാര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് 2022-24 ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് വര്‍ണാഭമായ ചടങ്ങുകളോടെ നടത്തി. ചടങ്ങില്‍ കാസര്‍കോട് അഡീഷണല്‍ എസ്.പി.യും എസ്.പി.സി.ജില്ലാ നോഡല്‍ ഓഫീസറുമായ ബാലകൃഷ്ണന്‍ നായര്‍ വിശിഷ്ടാഥിതിയായി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, മേല്‍പറമ്പ് എസ്.എച്ച്.ഒ എ.സന്തോഷ്‌കുമാര്‍, എസ്.പി.സി. നോഡല്‍ ഓഫീസര്‍ ടി തമ്പാന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ശങ്കരന്‍, പി.ടി.എ. പ്രസിഡണ്ട് എം.കെ.വിജയന്‍ എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.എം.സി. ചെയര്‍മാന്‍ പി.സനില്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ദീപ ബാലകൃഷ്ണന്‍, സി.പി.ഒ ടി സതീശന്‍, ബി.എസി.പി.ഒ സുജിത എന്നിവര്‍ പങ്കെടുത്തു.