രാജപുരം: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കാസറഗോഡ് ഡിവിഷന്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയംഇക്കോ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരത്ത് കാട്ടുതീ ബോധവല്‍ക്കരണ ക്ലാസും വനയാത്രയും നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ്ഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോളമന്‍ തോമസ് ജോര്‍ജ് ടി അദ്ധ്യക്ഷത വഹിച്ചു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , വിദ്യാലയം ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ പി പ്രജീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി സേസപ്പ , പി സി യശോദ, കെ ആര്‍ ബിനു, കെ.നാരായണന്‍ നായ്ക്ക് , കെ. ആര്‍ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി വിമല്‍ രാജ്, ബി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ കൃഷ്ണ രാജ്, നാച്ചുറലിസ്റ്റ് കെ എം അനൂപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.