കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാം ‘സന്നദ്ധ തീരം ‘ വോളണ്ടിയര്‍മാര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. കില പ്രൊജക്റ്റ് മാനേജര്‍ സി. കാര്‍ത്തിക് ഗോപാല്‍ആമുഖാ വതരണം നടത്തി. അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. വി.രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ശാന്തി നന്ദിയും പറഞ്ഞു