കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൗര പ്രമുഖനും സഹകാരിയും മാധവം കലാസാംസ്‌കാരിക നവമാധ്യമ കൂട്ടായ്മയുടെ സ്ഥാപക മെമ്പറുമായ കാര്‍ത്തിക് കുഞ്ഞമ്പുവിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാധവം കലാസാംസ്‌കാരിക നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുശവന്‍കുന്ന് ജെ.മാളില്‍ വച്ച് നടന്ന അനുസ്മരണ പരിപാടി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ലോഹിദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മാധവം പ്രസിഡണ്ട് വയലപ്രം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അശോകന്‍ ആലക്കോടന്‍, മാധവന്‍ തടത്തില്‍, ചന്ദ്രന്‍ പെരിയ, നാരായണന്‍. ജിം, വി. ശ്രീജിത്ത്, അനില്‍കുമാര്‍ തണ്ണോ ട്ട്,കൃഷ്ണന്‍ വെള്ളിക്കൊത്ത്, പ്രശാന്ത് പെരളം, ഗോപി വി.വി എന്നിവര്‍ കാര്‍ത്തിക് കുഞ്ഞമ്പുവിനെ അനുസ്മരിച്ച് സംസാരിച്ചു. മാധവം സെക്രട്ടറി ബാബു കുന്നത്ത് സ്വാഗതവും ട്രഷറര്‍ ഹരിശ്രീ ശശി നന്ദിയും പറഞ്ഞു. അനുസ്മരണ പരിപാടിയുടെ ഭാഗമായി കിഴക്കേ വെള്ളിക്കൊത്ത്, വെള്ളിക്കോത്ത്, നിട്ടടുക്കം എന്നീ അങ്ക ണ്‍വാടികളിലെ കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി.