രാജപുരം: കൊട്ടോടി ഗവ.ഹയര്‍സെക്കന്ററിസ്‌കൂളില്‍ ഭരണഘടനാ ദിനം വിവിധപരിപാടികളോടെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ സമുചിതമായി ആചരിച്ചു. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വച്ച് ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ജിന്‍സി മാത്യുക്ലബംഗങ്ങള്‍ക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ക്ലബ്ബ് കണ്‍വീനര്‍ സുരേഷ് പി എന്‍ സംസാരിച്ചു. എല്ലാ ക്ലാസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും ചെയ്തു.