തൃക്കരിപ്പൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ കോസ്റ്റല്‍ വാര്‍ഡന്‍ ഇടയിലക്കാട് പാലായി മധുവിന്റെ മകന്‍ നന്ദു. ഇന്നലെ ജോലിക്കിടെയാണ് നീലേശ്വരം കടിഞ്ഞിമൂലയില്‍ നിന്ന് ഒരു പവനിലധികം തൂക്കം വരുന്ന ബ്രേയ്‌സ്ലെറ്റ് നന്ദുവിന് ലഭിച്ചത്. നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എല്‍പ്പിച്ച സ്വര്‍ണ്ണാഭരണം നീലേശ്വരം രാജാസ് ഹയര്‍ സെക്കന്റി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥിനി കടിഞ്ഞിമൂല സ്വദേശിയുമായ ദേവനന്ദയുടേതായിരുന്നു. പോലീസ് കൈമാറിയ വിവരമനുസരിച്ച് സ്റ്റേഷനിലെത്തിയ ദേവനന്ദയ്ക്ക് സബ് ഇന്‍സ്‌പെക്ടര്‍ സി.കെ മുരളീധരന്റെയും മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരുടെയും സാന്നിധ്യത്തിന്‍ നന്ദു സ്വര്‍ണ്ണാഭരണം ദേവനന്ദയ്ക്ക് കൈമാറി നാടിന് മാതൃകയായി.