കൊട്ടോടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും, രാജപുരം പോലീസ് സ്റ്റേഷനുമായി ചേര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമായി സഹകരിച്ച് ‘ജീവദ്യുതി – പോള്‍ ബ്ലഡ്’ രക്തദാന ക്യാമ്പ് നടത്തി. രാജപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രദീപ് കുമാര്‍ സി രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി ടിഎ പ്രസിഡന്റ് ഉമ്മര്‍ സി കെ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ജോബി ജോസ്, വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരി കാലായില്‍, പി ടി എ വൈസ് പ്രസിഡന്റ് എം കൃഷ്ണകുമാര്‍, എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള, എം പി ടി എ പ്രസിഡന്റ് ഷീല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *