രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍ വൈസേര്‍സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം നവംമ്പര്‍ മാസം 25, 26 തിയ്യതികളിലായി ചുള്ളിക്കര മേരീ ടാക്കീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതിന്റെ ഭാഗമായി പാണത്തൂര്‍ മുതല്‍ ഒടയംഞ്ചാല്‍ വരെ വിളംബര ജാഥ നടത്തി .ജാഥയുടെ ഉദ്ഘാടനം പാണത്തൂരില്‍ പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് നിര്‍വ്വഹിച്ചു.
ജില്ല പ്രസിഡണ്ട് മണി ടി വി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ കൊട്ടോടി, മുന്‍ ജില്ലാ പ്രസിഡണ്ട് ബി സുരേഷ് കുമാര്‍ ,മുന്‍ ജില്ലാ സെക്രട്ടറി മധുസൂദനന്‍ നായര്‍ പി, ജില്ലാ ജോയിന്റ് സെക്രട്ടറി വിദ്യാധരന്‍, ജില്ലാ കമ്മിറ്റി അംഗം സുകുമാരന്‍ ബങ്കളം ജില്ലാ സെക്രട്ടറി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി