പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ബംഗളുരു മുക്ത ഫൗണ്ടേഷന്‍ സ്ഥാപക ഡയറക്ടര്‍ ഡോ. അശ്വിനി എന്‍.വി. സെഷന്‍ കൈകാര്യം ചെയ്തു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, സെന്റര്‍ എക്സിക്യുട്ടീവ് അംഗം ഡോ. സീമ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ സ്വാഗതവും ഗവേഷക വിദ്യാര്‍ത്ഥി മനോജ് നന്ദിയും പറഞ്ഞു.