രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍ പി വിഭാഗം ഓവറോള്‍ ചാമ്പ്യന്മാരും, എച്ച്എസ് വിഭാഗം സെക്കന്‍ഡ് റണ്ണറപ്പും, ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളകളില്‍ എല്‍ പി വിഭാഗം സയന്‍സ് മാത്സ് വിഭാഗങ്ങളില്‍ ചാമ്പ്യന്മാരും, എച്ച് എസ് വിഭാഗം റണ്ണറപ്പും ,എച്ച് എസ് എസ് വിഭാഗത്തില്‍ മികച്ച വിജയം നേടിയ കുട്ടികളും സബ് ജില്ലാ ,ജില്ല ,സംസ്ഥാന കായികമേളകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ ഓടയംചാലില്‍ വെച്ച് ആഹ്ലാദപ്രകടനവും റാലിയും നടത്തി. ഹെഡ്മാസ്റ്റര്‍ കെ. അശോകന്‍ ,പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ , മദര്‍ പിടിഎ പ്രസിഡന്റ് നീതു ,സീനിയര്‍ അധ്യാപകന്‍ സുധീഷ്, സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ കെ ഐ, പിടിഎ അംഗങ്ങളായ ജയരാജന്‍,ബിജുമോന്‍ കെ വി,രമേശന്‍, അരവിന്ദാക്ഷന്‍,കായികാധ്യാപകന്‍ കെ ജനാര്‍ദ്ദനന്‍,രസിത എ വി , രമ്യ കെവി,അമല്‍ ജോസ്,പ്രദീപന്‍ ,ജയരാജന്‍, ഡോ.സിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.