രാജപുരം: 63 -ാം മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉത്ഘാടന വേദി സമ്പുഷ്ടമാക്കാന്‍ സ്വാഗതഗാനവുമായി മലയോരത്തെ വിവിധസ്‌കൂളുകളില്‍ നിന്ന് പതിനഞ്ചോളം അധ്യാപകര്‍ അണിനിരന്നു. മാലക്കല്ല് സ്‌കൂളിലെ പ്രധാനഅധ്യാപകനുംകലോല്‍സവത്തിന്റെ ജനറല്‍കണ്‍വീനറുമായ സജി എം എ യുടെ നിര്‍ദ്ദേശപ്രകാരം റിട്ടയേര്‍ഡ്അധ്യാപകനുംകഥാപ്രസംഗരംഗത്തെകുലപതിയുമായ തള്ളത്തുകുന്നേല്‍ ടി ജെ ജോസഫ് മാസ്റ്റര്‍ ഗാനരചന നിര്‍വ്വഹിച്ച് സംഗീത അധ്യാപകനായ ഗാനഭൂഷണം വി ജി മനോജ് കുമാര്‍ സംഗീതം നല്‍കിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിവിധസ്‌കൂളുകളിലെ അധ്യാപകരായ മനോജ് കുമാര്‍ വി ജി , സംഗീത പി ,ഷാന്റി ജോസഫ്, രമ്യ രമേഷ്, ബിജു കുര്യാക്കോസ്, വിജി മോന്‍ ജെ വി , ഷെറിന്‍ പി ജോണ്‍, സെല്‍മ കെ ജെ, എയ്ഞ്ചല്‍ മോള്‍ ജോസഫ്, സോണി ജോസഫ്, മോള്‍സി തോമസ്സ്, രേവതി കെ, അഞ്ജു രാഘവന്‍, സരിത രാജു, രശ്മി എ എന്നിവര്‍ ഒത്തു കൂടി ഒരു മാസത്തെ പരിശീലനത്തിലൂടെയാണ് സ്വാഗത ഗാനംആലപിച്ചത്.ജോയികുന്നുംകൈയാണ് ഓര്‍ക്കസ്ട്ര നല്‍കിയത്. ഇവര്‍ക്ക് നേതൃത്ത്വംനല്‍കിയത് ജെയിന്‍ പി വര്‍ഗ്ഗിസാണ്