പാലക്കുന്ന് : ഈ അധ്യയന വര്‍ഷത്തെ സ്‌ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഹിയറിങ്ങ് സ്‌കൂളുകളില്‍ നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ഓരോ സ്‌ക്കൂളില്‍ നിന്നും തെരെഞ്ഞെടുത്ത 5 രക്ഷിതാക്കള്‍ വീതമുള്ള സംഘമാണ് ഓഡിറ്റ് നടത്തിയത്. കോട്ടിക്കുളം ജി.യു.പി സ്‌കൂളില്‍ നടന്ന പബ്ലിക് ഹിയറിംങില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. രക്ഷിതാക്കളായ റസിയ (ജി.വി.എച്ച്.എസ്.എസ് കുണിയ), എം. കെ.റഷീദ് (ആര്‍.എ.എല്‍.പി.എസ് മൗവ്വല്‍ ), നിമ്മി ( ഉദുമ ഇസ്ലാമിയ എ.എല്‍ പി. എസ് ), വിദ്യ (ജി. എല്‍.പി.എസ് മുച്ചിലോട്ട് ) എന്നിവര്‍ അതത് സ്‌കൂളിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേക്കല്‍ എ ഇ ഒ അരവിന്ദ, ഉച്ച ഭക്ഷണ ഓഫീസര്‍ റാണി, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേന്ദ്രന്‍, ഉദുമ ഗ്രാമപഞ്ചായത്ത് അംഗം സൈനബ
അബൂബക്കര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം ഷെഹീദ റാഷിദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചന്ദ്രന്‍, ഉദുമ കൃഷി ഓഫീസര്‍ കെ.നാണുക്കുട്ടന്‍, കില ഫെസിലിറ്റേറ്റര്‍ പി.കെ. മുകന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.