രാജപുരം : മാച്ചിപ്പള്ളി എം വി എസ് ലൈബ്രറിയില്‍ സമ്പൂര്‍ണ്ണ ഡിജിലൈസേഷന്‍ നടത്തി. ഡിജിലൈസേഷന്‍ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ രാജന്‍ നിര്‍വ്വഹിച്ചു. അനിത വേണുഗോപാലന്‍ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എ ആര്‍ സോമന്‍, ബി കെ സുരേഷ്, ജില്ലാ കൗണ്‍സില്‍ അംഗം പത്മനാഭന്‍ മാച്ചിപ്പള്ളി, സി നി ജയലാല്‍, കെ പുഷ്പ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അനന്തു കൃഷ്ണ സ്വാഗതവും, ഗീത രാജന്‍ നന്ദിയും പറഞ്ഞു.