കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും താലൂക്ക് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാ വാരാചരണം സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍ ടി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, നഗരസഭ സെക്രട്ടറി മനോജ് കുമാര്‍, ഹരിത കേരള മിഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍, ഭൂരേഖ താഹ്‌സില്‍ദാര്‍ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി താഹ്‌സില്‍ദാര്‍ കെ. ബാബു നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ കൗണ്‍സിലര്‍മാര്‍ താലൂക്കിലെ ജീവനക്കാര്‍ വില്ലേജ് ഓഫീസര്‍മാര്‍ സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.