കൊല്‍ക്കത്ത: സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. എക്‌സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ബംഗാളിലെ ഹൗറയിലെ നാല്‍പൂര്‍ സ്റ്റേഷനു സമീപമാണ് അപകടം. ഇന്ന് രാവിലെയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പാഴ്‌സല്‍ വാന്‍ ഉള്‍പ്പടെയുള്ള നാല് കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. അപകടവിവരമറിഞ്ഞയുടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.
ട്രെയിന്‍ പാളംതെറ്റിയതിന് പിന്നാലെ ആക്‌സിഡന്റ് റിലീഫ് വാനും മെഡിക്കല്‍ റിലീഫ് ട്രെയിനും സാന്ദ്രാഗച്ചിയില്‍ നിന്നും ഖരാഖ്പൂരില്‍ നിന്നുമെത്തി. യാത്രക്കിടെ വഴിയില്‍ കുടുങ്ങിയവരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ ബസുകളും തയാറാക്കിയിട്ടുണ്ട്.