കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍. മഹമൂദാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇന്നലെയായിരുന്നു അസ്മാബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തലയണ മുഖത്ത് അമര്‍ത്തി അസ്മാബിയെ മഹമൂദ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ കൈയ്യില്‍ നിന്നും അസ്മാബിയുടെ സ്വാര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദ് പോലീസിന്റെ പിടിയിലാവുന്നത്.