പള്ളിക്കര: ശക്തിനഗര്‍ ദേവര്‍വീട് റവളനാഥ അമ്മനവര്‍ മഹിഷമര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ നടക്കുന്ന സഹസ്ര ചണ്ഡിക യാഗത്തിനും ബ്രഹ്മകലശോത്സ നടത്തിപ്പിനും ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു.
ക്ഷേത്ര പ്രസിഡന്റ് താനോജിറാവു പവാര്‍ അധ്യക്ഷനായി. കെ.ദിനേശന്‍, വാര്‍ഡ് അംഗം വി.കെ. അനിത, ജഗദീഷ് റാവു പവാര്‍, വസന്തകുമാര്‍, പ്രഭാകര്‍, ഭവാനി ശങ്കര്‍, സുധീര്‍കൃഷ്ണ, ചരണ്‍ പവാര്‍, രാഘവന്‍ കരിയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. ശിവരാമന്‍ മേസ്ത്രി (ചെയ.), ശിവദാസ നായക് ബേക്കല്‍ (വൈ.ചെയ.), കെ. ദിനേശന്‍ പള്ളിക്കര, (ജ.കണ്‍വീനര്‍), മണി അത്തിക്കാല്‍ (വര്‍ക്കിംഗ് ചെയ.), രാഘവന്‍ കരിയന്‍ (കണ്‍).