പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും പുതിയ മുന്‍ഗണനകളും, വികസന സാധ്യതകളും ഉള്‍ക്കൊണ്ടുകൊണ്ട് ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതി നിര്‍ദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നു.
ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതും വിവിധ വികസന മേഖലകളില്‍ ഇടപെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയ്ക്ക് കൃത്യമായ ദിശാബോധം നല്‍കുന്നതിനും സഹായിക്കുന്നതുമായ പദ്ധതി നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും നവംബര്‍ 10 നകം റശേെൃശരുേഹമിസറെ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.