പാലക്കുന്ന് : കഴകത്തിലെ പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് അടുത്ത വര്‍ഷം നടക്കുന്ന തെയ്യംകെട്ട്
ഉത്സവത്തിന്റെ കൂവംഅളക്കലിനും മറ്റു അനുബന്ധ ചടങ്ങുകള്‍ക്കുമാവശ്യമായ ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു . ദേവസ്ഥാനത്തിന് തൊട്ടടുത്ത ഒരേക്കര്‍ പാടത്ത് കളിങ്ങോത്ത് പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. പാലക്കുന്ന് കഴകത്തില്‍ 2025ല്‍ രണ്ട് വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ 10 നും കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്ത് 24 നും ആഘോഷ കമ്മിറ്റി രൂപീകരണയോഗം ചേരും. തെയ്യംകെട്ടിനുള്ള തീയ്യതികള്‍ ദേവപ്രശ്‌ന ചിന്തയിലൂടെ അന്ന് നിശ്ചയിക്കും.