ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഉണര്‍വ്വ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ബളാല്‍ ബ്ലോക്ക്‌ന്റെ പരിധിയില്‍ വരുന്ന വാര്‍ഡ് പ്രസിഡന്റ് മാര്‍ക്ക് ഉണര്‍വ്വ് പഠന ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ചു. ഡിസി സി പ്രസിഡന്‍് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസി ഡന്റ് മധുസുദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് മാരായ പിജി ദേവ്, ബി പി പ്രദീപ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് മാരായ രാജു കട്ടക്കയം, ടി കെ നാരായണന്‍, കെ പി സി സി മെംബര്‍ മിനാക്ഷി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് മാരായ എം.എം സൈമണ്‍, വി ബാലകൃഷ്ണന്‍ ബാലൂര്‍, എം പി ജോസഫ് , യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍,
ബ്ലോക്ക് ഭാരവാഹികളായ പി എ ആലി, സി കൃഷ്ണന്‍ നായര്‍, ബാബു മാണിയൂര്‍ എന്‍ ചന്ദ്രന്‍, ജോസ് അഗസ്ത്യന്‍, ടി.പി പ്രസന്ന കുമാര്‍, സണ്ണി ഇലവങ്കാല്‍, സജി പ്ലാച്ചേരിപുറത്ത്, രാധാമണി, എം യു തോമസ്, ബാലചന്ദ്രന്‍ പി കെ , എ കെ ജെയിംസ്, സജി മണ്ണൂര്‍, സജി പ്ലച്ചേരി എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് നാരായണന്‍ നന്ദിയും പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് പ്രസിഡന്റ് മാര്‍ക്ക് സി വി ഭാവനന്‍ , പ്രഭാകരന്‍ കരിച്ചേരി എന്നിവര്‍ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *