രാജപുരം :ഹരിത കേരള മിഷന്റെയും പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ റിസോര്‍ട്ട് ഉടമകള്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തദ്ദേശവാസികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ടൂറിസം കേന്ദ്രത്തിന്റെ മികവുകളും ഒപ്പം ഇനിയും പൂര്‍ത്തീകരിക്കേണ്ട സംവിധാനങ്ങളും ചര്‍ച്ച വിഷയമായി. ജൈവ മാലിന്യസംസ്‌കരണത്തിനുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് ഖരമാലിന്യ ശേഖരണത്തിന് ശേഖരണ പ്ലാന്റ്, ബോട്ടില്‍ ബൂത്തുകള്‍, നിര്‍ദ്ദേശകബോര്‍ ഡുകള്‍, ഹരിതവീഥികള്‍ എന്നിവ സമയ ബന്ധിതമായി നടപ്പാക്കും. തദ്ദേശ വാസികള്‍,റിസോര്‍ട്ട് ഉടമകള്‍, ഡി.ടി.പി.സി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനസംരക്ഷണസമിതി എന്നിവരുടെ പങ്കാളിത്തത്തോടെ ടൂറിസം സൗഹൃദ പദ്ധതികള്‍ തയ്യാറാക്കും.
യോഗത്തില്‍ പഞ്ചായത്ത് വൈ പ്രസിഡന്റ്‌റ പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുപ്രിയശിവദാസ് ,ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, ഹരിതകേരള മിഷന്‍ റിസോര്‍സ് പേഴ്‌സണ്‍ കെ.കെ. രാഘവന്‍, ‘ശുചിത്വ മിഷന്‍ ആര്‍.പി. വത്സരാജ്.പി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.വിജയകുമാര്‍ സ്വാഗതവും റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ നന്ദിയും പറഞ്ഞു.