ബേക്കല്‍: നവംബര്‍ -3 ന് ബാംഗ്ലൂരില്‍ നടക്കുന്ന സേട്ട് സാഹിബ് അനുസ്മരണ ദേശീയ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ എന്‍.എല്‍.യു കാസര്‍കോട് ജില്ല പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് പി.കെ. അമ്പ് ദുല്‍ റഹിമാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം.എ.ജലില്‍ ഉല്‍ഘാടനം ചെയ്തു. ഐ.എന്‍.എല്‍ മഹാരാഷ്ട്ര സംസ്ഥാന വൈ: പ്രസിഡണ്ട് എ.സി. ഷാഹുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കൊടി, അബ്ദുല്‍ റഹിമാന്‍ കളനാട് , കരീം പള്ളത്തില്‍,ഹാഷിം പടന്ന, അമ്പ് ദുറഹിമാന്‍ കുമ്പള എന്നിവര്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും, ട്രഷറര്‍ ഹമീദ് മുക്കൂട് നന്ദിയും പറഞ്ഞു……….