നീലേശ്വരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ശ്യാംജിത്ത് ആണ് പിടിയിലായത്. ശ്യാംജിത്ത് കുട്ടിയെ കാറിനുള്ളില്‍ വച്ചും ലോഡ്ജ് മുറിയില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനായ ശ്യാംജിത്ത് ഇക്കാര്യം മറച്ച് വച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.