ഇരുപത്തിയാറാമത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കാസര്‍ഗോഡ് ജില്ല

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 26 മത് സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ജില്ല 413 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 186 പോയിന്റോടെ കണ്ണൂര്‍ ജില്ല റണ്ണറപ്പായി. അഞ്ചു വയസ്സു മുതല്‍ 8 വയസ്സ് വരെയുള്ള കിഡ്ഡീസ് വിഭാഗത്തില്‍ 65 പോയിന്റ് നേടി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും 49 പോയിന്റ് നേടി പാലക്കാട് ജില്ല രണ്ടാം സ്ഥാനവും നേടി. 8 വയസ്സ് മുതല്‍ 11 വയസ്സ് വരെയുള്ള സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 22 പോയിന്റ് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനവും 99 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനവും 89 പോയിന്റോടെ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും നേടി . എട്ടു മുതല്‍ 11 വയസ്സുവരെയുള്ള സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 29 പോയിന്റ് നേടി കാസര്‍കോട് ജില്ല ഒന്നാം സ്ഥാനവും 97 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 68.1 കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.കിഡ്ഡീസ് ബോയ്‌സ് വിഭാഗത്തില്‍ 37 പോയിന്റ്കള്‍ നേടി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും 25 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 23 പോയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡ്ഡീസ് ഗേള്‍സ് വിഭാഗത്തില്‍ 26 പോയിന്റുകള്‍ പങ്കിട്ടുകൊണ്ട് പാലക്കാട് ജില്ല ഒന്നാം സ്ഥാനവും കാസര്‍ഗോഡ് ജില്ല രണ്ടാം സ്ഥാനവും 24 പോയിന്റുകള്‍ നേടി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തായ്‌ക്വോണ്‍ഡോ അസോസിയേഷനും കാസര്‍ഗോഡ് ജില്ല അമേച്ചര്‍ തായ്‌ക്വോണ്‍ഡോ അസോസിയേഷനും സംയുക്തമായി നേതൃത്വം നല്‍കുന്ന മര്‍ഹൂം കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള 26 മത് കേരള സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എല്‍.എ
ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എന്‍. വേണുനാഥ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എന്‍. വിനോദ് കുമാര്‍, കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ ട്രഷറര്‍ മാസ്റ്റര്‍ എം. മുഹമ്മദ് അബ്ദുള്‍ നാസര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ശോഭ ബാലന്‍, ജില്ല ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം. കെ. രാജശേഖരന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ഡയറക്ടറുമായ മാസ്റ്റര്‍ കെ. രാമചന്ദ്രന്‍, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മാസ്റ്റര്‍ പി. സി.ഗോപിനാഥ്, കേരള തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിമാരായ മാസ്റ്റര്‍ സുനില്‍ രാധാകൃഷ്ണന്‍, മാസ്റ്റര്‍ എച്ച്.എല്‍. മഹേഷ്, ടെക്‌നിക്കല്‍ കമ്മിറ്റി മെമ്പര്‍ മാസ്റ്റര്‍ ബി. ജയന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍ഗോഡ് ജില്ല അമേച്ചര്‍ തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ പ്രസിഡണ്ട്മാസ്റ്റര്‍ വി. വി. മധു സ്വാഗതവുംകാസര്‍കോട് ജില്ല അമേച്ചര്‍ തായ്‌ക്വോണ്‍ഡോ അസോസിയേഷന്‍ സെക്രട്ടറി മാസ്റ്റര്‍ ബി. ഐ. പ്രകാശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *