പള്ളിക്കര: കൂട്ടക്കനി ഇ.എം.എസ് ഗ്രന്ഥാലയം ആന്‍ഡ് വായനശാലയും ജില്ലാ ക്വിസ് അസോസിയേഷനും സംയുക്തമായി മൂന്നാമത് അര്‍ജുന്‍ എം. എസ്.സ്മാരക ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൂട്ടക്കനി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന ക്വിസ് മത്സരം ജില്ലാ ശിശു ക്ഷേമസമിതി മുന്‍ സെക്രട്ടറി മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി. സൂരജ് അധ്യക്ഷത വഹിച്ചു. ക്വിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി. തമ്പാന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് ടി.വി. വിജയന്‍, കെ.വിജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എ.സുധാകരന്‍ സ്വാഗതവും പ്രസിഡണ്ട് പ്രദീപ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. മത്സരത്തിന് മുന്നോടിയായി പ്രദീപ് മാലോത്ത് സൈബര്‍ സുരക്ഷയും കുട്ടികളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. കൂടാതെ ഗംഗാധരന്‍ കൂട്ടക്കനിയുടെ നാണയ, കറന്‍സി പ്രദര്‍ശനവും നടന്നു. ‘ഗാന്ധി ജീവിതം സമരഭാരതം’ എന്ന വിഷയത്തില്‍ നടന്ന ക്വിസ് മത്സരം കിഷോര്‍ നിയന്ത്രിച്ചു.