നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട;രണ്ട് പേര്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പാന്‍മസാല ശേഖരവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വളമെന്ന വ്യാജേന വാനില്‍ കടത്താന്‍ ശ്രമിക്കവെയാണ് രണ്ട് പേര്‍ പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് എന്നിവരാണ് പിടിയിലായത്.

1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയുമാണ് എക്‌സൈസ് സംഘം ഇവരുടെ പക്കലില്‍ നിന്നും പിടികൂടിയത്. വാനിന്റെ മുകള്‍ വശത്ത് 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *