കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ നടക്കും. 28 ന് വൈകിട്ട് 6 ന് സര്‍വൈശ്വര്യ വിളക്കുപൂജ, 7.15 ന് മാക്കരംകോട്ട് ധര്‍മ്മശാസ്താ ക്ഷേത്രം ഭജനസമിതിയുടെ ഭജന, 9 ന് കുമ്മണാര്‍കളരി കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി എന്നിവയുണ്ടാകും. 28, 29,30 തീയതികളില്‍ രാത്രി 10.30 ന് അഞ്ചണങ്ങന്‍ ഭൂതം, 11.30 ന് ചെറിയ ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും 29,30,31 തീയതികളില്‍ ഉച്ചയ്ക്ക് 12 ന് ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യത്തിന്റെ പുറപ്പാട്.
29 ന് രാത്രി 7.30 ന് ആനന്ദാശ്രമം ബാലവിഹാറിലെ കുട്ടികളുടെ യോഗ പ്രദര്‍ശനം. 8 ന് അനുമോദനച്ചടങ്ങ് കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. 8.30 ന് കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ നൃത്തസന്ധ്യ. തുടര്‍ന്ന് കോല്‍ക്കളി. നവംബര്‍ 2 ന് രാത്രി 8 ന് കുണ്ടാര്‍ ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം, 3 ന് 11 ന് കുണ്ടാര്‍ ചാമുണ്ഡി തെയ്യം പുറപ്പാടോടെ സമാപിക്കും. കളിയാട്ട ദിനങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനവുമുണ്ടാകും.