ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. മൂന്നു പേരെ തൊടുപുഴ പോലീസ് പിടികൂടുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു. എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തില്‍ വിനു, പത്താം പ്രതി താഴ്ചയില്‍ സുധീഷ്, നാലാം പ്രതി മുതലക്കോടം ഈന്തുങ്കല്‍ വീട്ടില്‍ ജഗന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് ആണ് പോലീസില്‍ കീഴടങ്ങിയത്.