ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ബസ് കണ്ടക്ടറെ തല്ലിക്കൊന്നു. ചെന്നൈയിലെ അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം. എംറ്റിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്. തര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ എത്തുകയും പ്രതിയായ വെല്ലൂര്‍ സ്വദേശിയായ ഗോവിന്ദന്‍ എന്ന യാത്രക്കാരന്‍ ടിക്കറ്റ് മെഷീന്‍ എടുത്ത് ജഗനെ മര്‍ദിക്കുകയുമായിരുന്നു. ജഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കയ്യാങ്കളിയില്‍ പരിക്കേറ്റ ഗോവിന്ദന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.