വര്‍ത്തമാന കാലത്ത് മഹല്ലുകളുടെയും വഖ്ഫ് സ്ഥാപനങ്ങളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്നും മഹല്ലുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍ പറഞ്ഞു. വഖ്ഫ് ബോര്‍ഡ് കാസര്‍കോട് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എം. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അഡ്വ. പി.വി സൈനുദ്ധീന്‍, പ്രൊഫ. കെ.എം.എ റഹീം, റസിയ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അക്കൗണ്ട്സ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.എം അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും ഡിവിഷണല്‍ ഓഫിസര്‍ ഷംഷീര്‍ നന്ദിയും പറഞ്ഞു.