ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച പുസ്തകോല്‍സവം സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാള്‍ നീളുന്ന പുസ്തകോല്‍സവത്തിന് മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തുടക്കമായി.പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുസ്തകമേള ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പത് പ്രസാധകരുടെ എഴുപത് പുസ്തക സ്റ്റാളുകളാണ് പുസ്തകോല്‍സവത്തിലുള്ളത്.
ഉദ്ഘാടന സമ്മേളനത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷയായി.പ്രശസ്ത നിരൂപകന്‍ ഇ പി രാജഗോപാലന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ കലാ സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയ കെ വി കുമാരന്‍, ഡോ.എ എം ശ്രീധരന്‍, വി ശശി, രാജ്‌മോഹന്‍ നീലേശ്വരം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.സന്തോഷ് ഏച്ചിക്കാനം ഉപഹാരങ്ങള്‍ സമ്മാനിച്ചു.വിവിധ പുസ്തകങ്ങളുടെ പ്രകാശനം ഡോ.സി ബാലന്‍ നിര്‍വഹിച്ചു.മുന്‍ എംഎല്‍എ പി രാഘവന്‍ (കനലെരിയും ഓര്‍മകള്‍), സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു (ഒറ്റ നിറമുള്ള മഴവില്ല്), പത്മരാജ് എരവില്‍ (ഒരിലക്കൂര ), സതീശന്‍ പൊയ്യക്കോട് (പ്രണയോപഹാരം), കെ എം അബ്ബാസ്(ഒലീവ് മരമേ ജലം തേടിപ്പോയ വേരെവിടെ? ) എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. യഥാക്രമം ടി കെ നാരായണന്‍, പി ദാമോദരന്‍, എ കെ ശശിധരന്‍, കെ അനില്‍കുമാര്‍, ശിവദ കൂക്കള്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വിവിധമത്സര വിജയികളായ കെ സായന്ത്, കെ കൃഷ്ണജിത്ത്, ശിവദ കൂക്കള്‍, ഗ്രന്ഥാലോകത്തിന് ജില്ലയില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത പട്ടേന ജനശക്തി ഗ്രന്ഥാലയം, ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയം, റീല്‍സ് മത്സര വിജയികളായ ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം, ഞണ്ടാടി പ്രഭാത് ഗ്രന്ഥാലയം, കമ്പല്ലൂര്‍ സി ആര്‍ സി ഗ്രന്ഥശാല എന്നിവര്‍ക്കുള്ള ഉപഹാരം അഡ്വ.പി അപ്പുക്കുട്ടന്‍ സമ്മാനിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി പ്രഭാകരന്‍ സ്വാഗതവും ജോ. സെക്രട്ടറി ടി രാജന്‍ നന്ദിയും പറഞ്ഞു.
വയലാര്‍ അനുസ്മരണ സമ്മേളനവും വയലാര്‍ കവിതാലാപന മത്സരവും കവി ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.കവി നാലപ്പാടം പത്മനാഭന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ ആര്‍ സോമന്‍ അധ്യക്ഷനായി.ഡോ.കെ വി സജീവന്‍, ഡി കമലാക്ഷ, ഇ ജനാര്‍ദനന്‍, കെ അബ്ദുള്ള, പ്രൊഫ.വി കരുണാകരന്‍, പി കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു:

Leave a Reply

Your email address will not be published. Required fields are marked *