പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അതിന്റെ നാല്‍പ്പത്തിഅഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാവുങ്കാല്‍ ആനന്ദാശ്രമം മാംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിര നിര്‍ണയ- നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. പള്ളം മാഷ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ 12 വരെ നടക്കുന്ന ക്യാമ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യും. മുന്‍കൂട്ടി പേര് നല്‍കണം. ഫോണ്‍ :
9847500363, 8893687656.