പാലക്കുന്ന് :അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ സ്വന്തം മുടി മുറിച്ച് ദാനം ചെയ്ത് ആറാം ക്ലാസുകാരി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.പ്രനിഹ, തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലേക്കാണ് മുടി നല്‍കുന്നത് .സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപിക ഷില്ലി മുടി ഏറ്റുവാങ്ങി. മുദിയക്കാലിലെ പ്രഭാകരന്റെയും പ്രേമയുടെയും മകളാണ്.