നീലേശ്വരം ശ്രീ മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ചികിത്സാ സഹായ വിതരണം ഒക്ടോബര്‍ 12 ന്

നീലേശ്വരം : ശ്രീ മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ ചികിത്സാ ധനസഹായ വിതരണം മഹാനവമി നാളായ ഒക്ടോബര്‍ 12 നു ശനിയാഴ്ച നടക്കും.രാവിലെ 10. 30 ന് ചേരുന്ന ചടങ്ങില്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഉദ്ഘാടനവും ധനസഹായ വിതരണവും നിര്‍വഹിക്കും. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.രത്നാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി.പ്രദീപ് കുമാര്‍, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ ടി.വാസുദേവന്‍ മൂത്ത പിടാരര്‍, ഇ.കരുണാകരന്‍ എറുവാട്ട് നായര്‍, എ.ഗോപാലന്‍ അരമന നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. നഗരസഭ കൗണ്‍സിലര്‍ ടി.വി.ഷീബ, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.സുരേഷ് ബാബു, ശാന്തി പ്രതിനിധി കെ.ഈശാന പിടാരര്‍, ട്രസ്റ്റി ഫിറ്റ് പേഴ്സണ്‍ എ.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേരും. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും സീനിയര്‍ ക്ലാര്‍ക്ക് എം.രാജഗോപാലന്‍ നായര്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *