മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു മടിയന്‍ അത്തിക്കല്‍ തറവാട് ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്. ഇതിനകം തന്നെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിവിധ കഴകങ്ങളും, വ്യക്തികളും, കൂട്ടായ്മകളും മുന്നോട്ടു വന്നു കഴിഞ്ഞിട്ടുണ്ട്. മടിയന്‍ അത്തിക്കല്‍ തറവാട് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ കട്ടിള, വാതില്‍ എന്നിവ പൂര്‍ണമായും പിത്തള പൊതിയുന്നതിനുള്ള പണിയാണ്ഏറ്റെടുത്തിരിക്കുന്നത്കൂടാതെ ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ആവശ്യമായ തടികള്‍ക്കായി തേക്ക്, പ്ലാവ് എന്നിവയും സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ഫണ്ട് കൈമാറല്‍ ചടങ്ങ് ക്ഷേത്രത്തില്‍ വച്ച് നടന്നു. അത്തിക്കല്‍ തറവാട് രക്ഷാധികാരി രാമകൃഷ്ണന്‍ തളിപ്പറമ്പ് ശില്‍പ്പി വി.വി രാധാകൃഷ്ണന്‍ കുഞ്ഞിമംഗലത്തിന് തുക കൈമാറി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി. ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. അത്തിക്കല്‍ ഇളമ ഗംഗാധരന്‍ ഇളയച്ചന്‍ രാവണേശ്വരം, അത്തിക്കല്‍ തറവാട് പ്രസിഡണ്ട് എ. കൃഷ്ണന്‍ പുല്ലൂര്‍, സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കണ്ണാങ്കോട്ട് തുടങ്ങിയവരും തറവാട്ട് അംഗങ്ങളും നേതൃത്വം നല്‍കി. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍. വി ബേബി രാജ്,കെ.വി. അശോകന്‍, വി നാരായണന്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍ നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗോപാലന്‍ തോക്കാനം, എ. ദാമോദരന്‍,ബാബു മയൂരി, എന്നിവരും നാട്ടുകാരും മറ്റ് ഭക്തജനങ്ങളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *