കാഞ്ഞങ്ങാട്: പത്മശ്രീ പുസ്തകശാല പ്രസിദ്ധീകരിച്ച രാമകൃഷ്ണന്‍ മോനാച്ചയുടെ കഥാസമാഹാരം പോട്ട് പൊക്കാ പിള്ളര്‍ ക്കെന്തറിയാം ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ.മാരാര്‍ പ്രകാശനം ചെയ്തു. എഴുത്തുകാരി ഉഷസ്സ് ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം നേടിയ ഡോ. എ.എം. ശ്രീധരനെ പത്മശ്രീ പുസ്തകശാല ആദരിച്ചു. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കവിയും കേന്ദ്ര സാംസ്‌കാരികവകുപ്പ് സീനിയര്‍ ഫെലോയും പത്മശ്രീ പുസ്തകശാലാ ചെയര്‍മാനുമായ നാലപ്പാടം പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ.എം. ശ്രീധരന്‍ പുസ്തകപരിചയം നടത്തി. അരവിന്ദന്‍ മാണിക്കോത്ത്, വി.വി. പ്രഭാകരന്‍, പുസ്തകത്തിന് ചിത്രരചന നിര്‍വ്വഹിച്ച ശ്യാമ ശശി, എം. കുഞ്ഞമ്പു പൊതുവാള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. രാമകൃഷ്ണന്‍ മോനാച്ച മറുമൊഴി പറഞ്ഞു. എന്‍. കെ. ബാബുരാജ് സ്വാഗതവും സിജോ അമ്പാട്ട് നന്ദിയും പറഞ്ഞു.